തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനം. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. അതിനിടെയാണ് ലോക്ക്ഡൗൺ പത്ത് ദിവസത്തേക്ക് കൂടി നീട്ടുന്നത്.
അതേസമയം ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിച്ചേക്കും.
വ്യവസായ മേഖലക്ക് ചില ഇളവുകൾ നൽകിയേക്കും. കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചേക്കും. അമ്പത് പേരെ വച്ചായിരിക്കും പ്രവർത്തിക്കാൻ അനുമതി.
Discussion about this post