ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. പുൽവാമയിലെ ത്രാലിലായിരുന്നു ആക്രമണം. ത്രാലിലെ ബിജെപി കൗൺസിലർ രാകേഷ് പണ്ഡിത ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആയുധധാരികളായ മൂന്ന് ഭീകരർ പണ്ഡിതക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പണ്ഡിതക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ രാകേഷ് പണ്ഡിതയുടെ സുഹൃത്തിന്റെ മകൾക്ക് മാരകമായി പരിക്കേറ്റു. കുട്ടി ആശുപത്രിയിലാണ്.
പ്രദേശത്ത് സൈന്യം നിയന്ത്രണം ഏറ്റെടുത്തതായും അക്രമികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും കശ്മീർ പൊലീസ് അറിയിച്ചു. ആക്രമണത്തെ ബിജെപി വക്താവ് അൽത്താഫ് താക്കൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇത്തരം നീചമായ ആക്രമണങ്ങളിലൂടെ ബിജെപി നേതാക്കളെ ജനസേവയിൽ നിന്നും അകറ്റാമെന്ന് ഭീകരവാദികൾ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരായുധരായ മനുഷ്യരെ കൊല്ലുന്നത് ഭീരുത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post