ഡല്‍ഹി: മേഘാലയയിലെ തെക്കന്‍ ഗാരോ കുന്നില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍ കൊല്ലപ്പെട്ടു. ബികാഷ് സിംഗ് എന്ന യുവ ഓഫീസറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ബികാഷിനെയും ഒരു തുണിവ്യാപാരിയെയും തട്ടിക്കൊണ്ടുപോയിരുന്നു.
വെള്ളിയാഴ്ച ബികാഷിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തുണിവ്യാപാരി കമല്‍ സാഹയെ ഇതുവരെ കണ്ടത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post