ഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കിയത് പതാക നിയമത്തിന്റെ (ഫ്ളാഗ് കോഡ്) ലംഘനമല്ലെന്നും പതാക ഉയര്‍ത്തുന്ന അവസരങ്ങളില്‍ മാത്രമേ ഫ്ളാഗ് കോഡ് ബാധകമാകൂ എന്നും മുന്‍ ആഭ്യന്തര സെക്രട്ടറി എന്‍. ഗോപാല സ്വാമി.
മോഡി പതാകയില്‍ ഒപ്പിട്ട് നല്‍കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കില്‍ മോഡിക്ക് അത്താഴ വിരുന്ന് ഒരുക്കിയ വിനോദ് ഖന്ന എന്ന ഷെഫിനാണ് അദ്ദേഹം ദേശീയ പതാകയില്‍ ഒപ്പിട്ട് നല്‍കിയത്. ഖന്ന ഇക്കാര്യം പരസ്യമാക്കിയതോടെയാണ് സംഭവം വിവാദമായത്.
Discussion about this post