മെൽബൺ: ഇസ്ലാമിക തീവ്രവാദിയായ നിഷ ഫാത്തിമയുടെ കാര്യം കേരളത്തിൽ ചർച്ചയാകുമ്പോൾ ഓസ്ട്രേലിയയിൽ ചർച്ചയാകുന്നത് മറ്റൊരു പേരാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായതിനെ തുടർന്ന് 2019ൽ പൗരത്വം റദ്ധാക്കിയ ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ സെഹ്ര ദുമൻ എന്ന യുവതിയുടെ പേര്. ഓസ്ട്രേലിയൻ പൗരത്വം റദ്ദാക്കിയതിനെതിരെ തുർക്കിയിൽ നിന്നും കേസ് കൊടുത്തിരിക്കുകയാണ് ഇവർ.
ഓസ്ട്രേലിയൻ -തുർക്കി പൗരത്വം ഉള്ള കുടുംബത്തിലാണ് സെഹ്ര ജനിച്ചത്. ആ കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് അവർ. ഐ എസ്സിൽ ആയിരുന്ന കാലത്ത് ഓസ്ട്രേല്യക്കാരെ കൊല്ലാനും തല്ലാനും അധ്വാനം ചെയ്ത ഇവർ ഇപ്പോൾ തടങ്കലിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ നിർവാഹമില്ലാതെ കഷ്ടപ്പെടുകയാണ്.
14 വയസ്സുള്ളപ്പോളാണ് മഹ്മൂദ് അബ്ദുല്ലത്തീഫ് എന്ന ഒരാളുമായി സെഹ്ര അടുപ്പത്തിലാകുന്നത്. പിന്നീട് അവർ തമ്മിൽ അകന്നു. അബ്ദുല്ലത്തീഫ് സിറിയയിലേക്ക് കടന്ന് തീവ്രവാദി ആയി.
സോഷ്യൽ മീഡിയ വഴി വീണ്ടും അടുപ്പത്തിലായി അബ്ദുല്ലത്തീഫ് അവളെ സ്വാധീനിച്ചു. “നിനക്ക് ഒരു സുന്ദരമായ ജീവിതം തരാൻ പോവുകയാണ്” അയാൾ വാഗ്ദാനം ചെയ്തു . 2014 ലിൽ തന്റെ പത്തൊൻപതാം വയസ്സിൽ അവൾ സിറിയയിൽ എത്തി. അവിടെ അബൂബക്കർ എന്നയാളുടെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന വിവാഹിതരാകാത്ത പെണ്ണുങ്ങളുടെ വീട്ടിൽ താമസിച്ചു.
ഒരു മാസത്തിനുശേഷം നിക്കാഹ് നടത്തി അബ്ദുല്ലത്തീഫ് അവളെ കൊണ്ടുപോയി. അതിനുശേഷം അബ്ദുല്ലത്തീഫിന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. അബ്ദുല്ലത്തീഫ് ‘മഹർ’ ആയി കൊടുത്തത് ഒരു കലാഷ്നിക്കോവ് തോക്കായിരുന്നു . ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലെമ്പാടും ഐ സ് ഐ സി നായി സെഹ്ര പ്രചാരണം നടത്തി.
ഒരു മാസത്തിനുശേഷം ജനുവരി 25 2018 ന് അബ്ദുല്ലത്തീഫ് കൊല്ലപ്പെട്ടു.അതിനുശേഷം ലത്തീഫിന്റെ ഒരു സുഹൃത്ത് അബു സാർകവിയുടെ ഒപ്പം ഇറാഖിലെ മൊസൂളിലേക്കു കൊണ്ടു പോയി. ഭർത്താവ് മരിച്ചാലോ വിവാഹ മോചിതയായാലോ , അടുത്ത വിവാഹത്തിന് മുൻപ് കാത്തിരിക്കേണ്ട കുറച്ചു സമയം അഥവാ ‘ഈദാഹ’ ത്തിന് ശേഷം അബുസാർകവിയുടെ സുഹൃത്തായ നിഡോളുമായി വിവാഹം നടന്നു . തുടർന്ന് ഗർഭിണിയുമായി താമസിയാതെ വ്യോമാക്രമണത്തിൽ അയാൾ മരിച്ചു. അതിനുശേഷം സിറിയയിലേക്ക് വന്നു. ജറാഹ് എന്ന് പേരിട്ട ഒരു കുട്ടിയ്ക്ക് ജന്മം കൊടുത്തു. താമസിയാതെ ‘ബാരണ്’ എന്ന ഒരാളുമായി മൂന്നാം വിവാഹം. ആ ബന്ധത്തിലും ഒരു കുട്ടിയുണ്ട് . 2019 ൽ വ്യോമാക്രമണത്തിൽ അയാളും മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തോറ്റൊടുങ്ങിയതോടെ കുട്ടികളെയും കൊണ്ടു മനുഷ്യ കടത്തുകാരുടെ സഹായത്തോടെ തുർക്കിയിലെത്തി.
ഇത്തരത്തിലുള്ള 63 ഓളം ഓസ്ട്രേലിയൻ വനിതകളും കുട്ടികളും ഇങ്ങനെ സിറിയയിലും തുർക്കിയിലും ഉള്ള തടങ്കലിൽ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരക്കാർ ഓസ്ട്രേലിയയിൽ തിരിച്ചെത്താതിരിക്കാൻ സാധ്യമായ എല്ലാം ചെയ്യാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനവും, പൊതു ജനാഭിപ്രായവും
Discussion about this post