സുബ്രഹ്മണ്യന് സ്വാമി ജെഎന്‍യു വി.സിയാകുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര് വി.സിയാകണമെന്ന് തീരുമാനിക്കുന്നത് ഇത് സംബന്ധിച്ച സെര്‍ച്ച് കമ്മറ്റിയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
നിയമം അറിയാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് .കേന്ദ്ര സര്‍വകലാശാല ആക്ട് പ്രകാരം എനിക്ക് വി.സിയെ നിര്‍ദ്ദേശിക്കാനാവില്ല, സെര്‍ച്ച് കമ്മറ്റിയാണ് വിസിയെ കണ്ടെത്തി നിര്‍ദ്ദേശിക്കേണ്ടത്-സ്മൃതി ഇറാനി പറഞ്ഞു.
‘വി.സി നിയമനത്തിനായി പ്രായപരിധിയുണ്ട്. സുബ്രഹ്മണ്യന് സ്വാമിയെ അത് പ്രകാരം വി.സി നിയമനത്തിന് പരിഗണിക്കാനാവില്ല. ചില ഇടത്പക്ഷക്കാര്‍ വളരെ അസ്വസ്ഥരാണ്.ചിലരാകട്ടെ ഭയചകിതരും’ മന്ത്രി പറഞ്ഞു.
ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ച്വേഴ്സ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സ്മൃതി ഇറാനി ഇക്കാര്യം വിശദീകരിച്ചത്. വി.സി നിയമനത്തിന് 65 വയസ്സാണ് പ്രായപരിധി. സുബ്രഹ്മ്യം സ്വാമി ഈ പ്രായപരിധി പിന്നിട്ട വ്യക്തിയായതിനാല്‍ വിസി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post