ഡല്‍ഹി: കോവിഡ് മഹാമാരി മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ സമയമായെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സ്കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കണമെന്ന് ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഡയറക്ടര്‍ പറഞ്ഞു.
ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആര് 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്കൂളുകള്‍ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്നും ഇന്ത്യയിലെ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നും ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post