ഡൽഹി: സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് യുഎൻ രക്ഷാസമിതി അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രസുരക്ഷയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണം. വെല്ലുവിളി നേരിടാൻ അന്താരാഷ്ട്രാ സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന ശക്തികളെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്ര സുരക്ഷയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) തുറന്ന സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നത്.
വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം വൈകുന്നേരം 5.30 ന് ആണ് ആരംഭിച്ചത്.
അതേസമയം യുഎൻഎസ്സി തുറന്ന സംവാദത്തിന് നേതൃത്വം നൽകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post