ഇൻഡോർ: സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ നാല് പേർ അറസ്റ്റിലായി. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. വർഗീയ കലാപത്തിനുള്ള ഇവരുടെ ശ്രമങ്ങൾ തകർത്തതായി പൊലീസ് അറിയിച്ചു.
അൽത്തമാഷ് ഖാൻ, ജാവേദ് ഖാൻ, ഇമ്രാൻ അൻസാരി, ഇർഫാൻ അലി എന്നിവരാണ് പിടിയിലായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ അയച്ച് പ്രതികൾ ജനങ്ങളെ ധ്രുവീകരിക്കാൻ ശ്രമിച്ചു. പൊലീസിനെതിരെ ഗറില്ലാ മുറയിൽ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തു. എന്നാൽ ഇവരുടെ എല്ലാ ശ്രമങ്ങളും തകർത്തതായി മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും ഐടി നിയമ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. പ്രതികളെല്ലാവരും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള 24-28 വയസ്സ് പ്രായമുള്ളവരാണ്.
പ്രതികളുടെ ഫണ്ടിംഗിനെ കുറിച്ചും വിദേശ ബന്ധത്ത കുറിച്ചും അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
Discussion about this post