കൊളംബോ: അപൂർവങ്ങളിൽ അപൂർവമായി ഇരട്ടകൾക്ക് ജന്മം നൽകിയിരിക്കുകയാണ് ശ്രീലങ്കയിലെ ഒരു ആന. ഏകദേശം 80 വർഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇരട്ടകൾക്ക് ജന്മം നൽകിയതെന്ന് വന്യജീവി അധികൃതർ പറഞ്ഞു. രാജ്യത്ത് അവസാനമായി ആനയ്ക്ക് ഇരട്ടകുഞ്ഞുങ്ങൾ ജനിച്ചത് 1941 ലാണ്.
ശ്രീലങ്കയുടെ മധ്യപ്രദേശത്തുള്ള പിന്നവാല ആന പുനരധിവാസകേന്ദ്രത്തിലെ 25 വയസുള്ള സുരംഗി എന്ന ആനയ്ക്കാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. കുഞ്ഞുങ്ങളുടെ പിതാവ് 17-കാരനായ പാണ്ഡുവും ഇവിടുത്തെ തന്നെ അന്തേവാസിയാണ്.
ശ്രീലങ്കയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പിന്നവാല 1975 ൽ കാട്ടാനകളെ സംരക്ഷിക്കുന്നത്തിനും, ചികിത്സിക്കുന്നത്തിനും, പുനഃരധിവസിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിച്ചു. 22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്കയിൽ ഏകദേശം 7500 കാട്ടു ആനകളുണ്ട്.
Discussion about this post