കാബൂൾ: ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന സൂചനയെ തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നല്കി. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി. നിലവിൽ ഇവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല.
ഐഎസിൽ ചേർന്ന മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിച്ച് ഇന്ത്യൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകണമെന്ന് ബന്ധുക്കളും മറ്റും ആവശ്യപ്പെടുന്നുണ്ട്.
Discussion about this post