പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.ഐ.എം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം. സുനിൽ (25) അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്കു കൈമാറിയെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു. എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് സുനില്‍. സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.ഐ.എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
Discussion about this post