സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ ആഹ്ളാദം രേഖപ്പെടുത്തി മലയാളത്തിലും കമന്റുകൾ. ഫേസ്ബുക്കിലെ ചില പേജുകളിലാണ് ഇത്തരം കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ‘ഏതാ മോനേ ഈ റാവത്ത്?‘ എന്നാണ് കാലിക്കറ്റ് എന്ന പ്രൊഫൈൽ ചോദിക്കുന്നത്.
നൗഫൽ നൗപ്പു എന്ന പ്രൊഫൈലിൽ നിന്നും പരിഹാസരൂപേണ ‘ദുക്കം‘ എന്ന കമന്റാണ് വന്നിരിക്കുന്നത്. ഇത് അക്ഷരാഭ്യാസത്തിന്റെ കുറവോ അതോ മനപ്പൂർവ്വമുള്ള അപമാനമോ എന്ന് വ്യക്തമല്ല. ‘14 പാവങ്ങളെ വെറുതെ കൊന്നു, 14 സൈനികരെ ദൈവം തന്നെ കൊന്നു, വരമ്പത്ത് തന്നെ കൂലി‘ എന്നാണ് മുനീർ കെവി മുനീർ എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
സൈനിക മേധാവിക്കും സൈനികർക്കും എതിരെ മോശം കമന്റ് ഇടുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകും, റിപ്പോർട്ട് ചെയ്യും തുടങ്ങിയ മുന്നറിയിപ്പുകളും ഈ കമന്റുകൾക്ക് താഴെ കാണാം.
Discussion about this post