കൊല്ലം: വിഷം തന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയത്. വിഷ ബാധയെ തുടർന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താൻ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. കീമോ തെറപ്പിയുൾപ്പെടെയുള്ള ചികിത്സകൾ പുരോഗമിക്കുകയാണെന്നും ആരോഗ്യം വീണ്ടെടുത്ത ശേഷം കൊല്ലാൻ ശ്രമിച്ചത് ആരെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിത ഉൾപ്പെട്ട വാഹന ആക്രമണ കേസിൽ മൊഴി നൽകാൻ കൊട്ടാരക്കരയിൽ എത്തിയപ്പോഴായിരുന്നു വെളിപ്പെടുത്തൽ. 2015 ജൂലൈ 18നു രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വാദി–പ്രതി ഭാഗങ്ങൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു. സരിത വാദിയായും പ്രതിയായും 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. കേസ് വിധി പറയാൻ 29 ലേക്കു മാറ്റിയിരിക്കുകയാണ്.
Discussion about this post