ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ് ഇവർ മതം മാറ്റുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഈ സംഘടനകൾ വിദേശ ഫണ്ടിന്റെ ദുരുപയോഗം നടത്തുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സംഘടനകളുടെ അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഇവയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കേസുകളിലും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
Discussion about this post