പാട്ന: സംസ്ഥാനമാകെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി ബീഹാര്‍ സര്‍ക്കാര്‍. സ്കൂളുകള്‍, ഹോസ്റ്റലുകള്‍, കോളേജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 21 വരെയാണ് അടച്ചിരിക്കുന്നത്.
‘എല്ലാ സ്കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ഹോസ്റ്റലുകളും ജനുവരി 21 വരെ അടച്ചിടേണ്ടതായി പ്രഖ്യാപിക്കുന്നു’ എന്ന് ബിഹാര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.
അതേസമയം, എല്ലാവിധ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും 50% ജീവനക്കാരോട് കൂടെ പ്രവര്‍ത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സംസ്ഥാന വ്യാപകമായി കര്‍ഫ്യു നിലവില്‍ വന്നിരുന്നു.
Discussion about this post