കൊല്‍ക്കത്ത: ജനുവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, റിപ്പബ്ളിക് ദിനാഘോഷ വേളയില്‍ പശ്ചി ബംഗാളിന്റെ ടാബ്ലോ നിരസിച്ചു. എന്നാല്‍, ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനന്ത്രി നരേന്ദ്ര മോദിയ്ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കത്തയച്ചു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രമേയമാക്കിയാണ് ടാബ്ലോ ഒരുക്കിയിരിക്കുന്നത്. ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികം കൂടിയാണ്.
Discussion about this post