ഡൽഹി: പലായനം ചെയ്യപ്പെട്ട കശ്മീരി ഹിന്ദുക്കളോട് പാകിസ്ഥാനി വാർത്താ ചാനലിലൂടെ മാപ്പപേക്ഷിച്ച് മുസ്ലീം യുവാവ്. എല്ലാ കശ്മീരി ഹിന്ദുക്കളോടും മാപ്പ് ചോദിക്കുന്നു. ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരായിട്ടും അവർ താഴ്വരയിൽ ഒരെറുമ്പിനെ പോലും നോവിച്ചില്ലെന്ന് യുവാവ് പറയുന്നു. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകൾക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതിന്റെ ആദ്യ പടിയായി ഈ മാപ്പപേക്ഷ പരിഗണിക്കാമെന്ന് വിവേക് രഞ്ജൻ അഗ്നിഹോത്രി പറയുന്നു. യുവാവിനോട് സ്നേഹവും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1997ൽ നടന്ന ഒരു ഹിന്ദു കൂട്ടക്കൊലയ്ക്ക് താനും സാക്ഷിയാണെന്നും യുവാവ് പറയുന്നു. യുവാക്കളെയും കുഞ്ഞുങ്ങളെയും ഒരു ഭാവഭേദവും ഇല്ലാതെ അവർ കൊന്നൊടുക്കിയെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
This young Kashmiri Muslim is saying “sorry for the Genocide to all Kashmiri Hindus” on a Pakistani channel.
Acknowledging the Genocide and saying sorry is the first step to #RightToJustice. If someone knows this young man, Pl send my love and thanks to him. pic.twitter.com/d6AXFLVlR1
— Vivek Ranjan Agnihotri (@vivekagnihotri) March 19, 2022
Discussion about this post