ഡൽഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഡൽഹിയിലെ ജഹാംഗിർപൂരിൽ ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക ഐക്യം തകര്‍ക്കാൻ ശ്രമിക്കുന്നവരും തെരഞ്ഞെടുപ്പുകൾ മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരുമാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ജഹാംഗിപൂരിൽ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പൗരത്വ രജിസ്റ്ററിനും ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുമെതിരെ നിന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ്. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം. എല്ലാ രാജ്യത്തും അവരവരുടെ പൗരന്മാര്ക്ക് തിരിച്ചറിയില്‍ രേഖകളുണ്ട്. ഇന്ത്യയിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ ചര്‍ച്ചകള്‍ നടക്കണമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post