പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് മേവാനിയുടെ അഭിഭാഷകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തു എന്ന കേസില്‍ അസം പൊലീസ് അറസ്റ്റ് ചെയ്ത മേവാനിക്ക് തിങ്കളാഴ്ചയാണ് ജാമ്യം ലഭിച്ചത്. അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ജിഗ്നേഷിന്റെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസം പൊലീസ് ബുധനാഴ്ചയാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനി കൊക്രജാര്‍ ജയിലിലാണ് ഉണ്ടായിരുന്നത്.
Discussion about this post