കൽപ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം സ്വദേശികളായ ഒൻപത് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വയനാട് കമ്പളക്കാടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം ഉച്ചയോടുകൂടി അസ്വസ്ഥതകളുണ്ടായെന്നാണ് വിനോദസഞ്ചാരികള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപ്പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച കേസിൽ ഐഡിയൽ കൂൾ ബാറിന്റെ പാർട്ണർ അഹമ്മദ് അറസ്റ്റിലായി. കടയിലെ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
Discussion about this post