ഭരണഘടനയ്ക്കെതിരെ വിവാദ പ്രസംഗം നടത്തിയ മുൻമന്ത്രി സജി ചെറിയാന് എതിരെയുള്ള പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. ബെന്നി ബഹനാന് എംപിയാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് അടിയന്തരമായി ഉചിത നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഭരണഘടനയ്ക്കെതിരെ നടത്തിയ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. മുന്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്നാണ് എഫ്ഐആര്‍. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
Discussion about this post