ബർലിൻ: ജർമ്മനിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഇസ്ലാമിക ഭീകരർ അറസ്റ്റിൽ. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ മേഖലയിൽ നിന്നാണ് ഈ ഇറാൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. MJ, JJ എന്നീ പേരുകളാണ് ഭീകരരെ സൂചിപ്പിക്കാൻ അധികൃതർ ഉപയോഗിച്ചിരിക്കുന്നത്.
ഇരുവരുടെയും വീട്ടിൽ നിന്ന് സയനൈഡ്, റിസിൻ തുടങ്ങിയ വിഷ രാസവസ്തുക്കൾ പിടികൂടിയിട്ടുണ്ട്. പ്രോസിക്യൂട്ടർ പറയുന്നതനുസരിച്ച്, അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്ന ഈ തീവ്രവാദികൾ നിരവധി ആളുകളെ കൊല്ലാൻ തീരുമാനിച്ചിരുന്നു. റിസിൻ എന്ന രാസവസ്തു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ മിനിറ്റുകൾക്കകം അത് ജീവനെടുക്കും. ഇത് സയനൈഡിനേക്കാൾ 6000 മടങ്ങ് അപകടകരമാണ്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ വഴിയാണ് ജർമ്മൻ സുരക്ഷാ സേനയ്ക്ക് രാസാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി വിവരം ലഭിച്ചത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാമിലെ ചാറ്റിൽ നിന്നാണ് ഇതിനെക്കുറിച്ച് എഫ്ബിഐ മനസ്സിലാക്കിയത്. അതിൽ ഇരുവരും ബോംബ് നിർമ്മാണത്തെക്കുറിച്ചും വിവിധതരം മാരക രാസവസ്തുക്കളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചറിഞ്ഞ് ജർമ്മൻ സുരക്ഷാ സേന ഉടൻ തന്നെ ഇരുവരുടെയും വീടുകളിലെത്തി. തുടർന്ന് ലോക്കൽ പോലീസ് പ്രസ്താവന പുറപ്പെടുവിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഓപ്പറേഷൻ നടത്തുന്നതിന് മുമ്പ് ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. സമീപ പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കി. ഭീകരരെ പിടികൂടുന്നതിന് മുമ്പ്, രാസവസ്തുക്കളുടെ പ്രഭാവത്തിൽ നിന്നും രക്ഷ നേടാൻ സുരക്ഷാ സേന സുരക്ഷ ഗിയർ ധരിച്ചിരുന്നു.
ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ജർമ്മനിയിൽ, അത്തരം കുറ്റങ്ങൾക്ക് 3 മുതൽ 15 വർഷം വരെ ശിക്ഷ ലഭിക്കും.
Discussion about this post