കൊച്ചി; നടൻ മോഹൻലാൽ ഫുട്പാത്തിലെ ചവറ് എടുത്തുകളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശത്ത് വെച്ച് നടന്ന സംഭവം ദ കംപ്ലീറ്റ് ആക്ടർ എന്ന മോഹൻലാലിന്റെ പ്രമോഷൻ പേജിലൂടെയാണ് പുറത്തുവന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മോഹൻലാലിന്റെ പ്രവൃത്തിയെ ഒട്ടേറെ പേർ അഭിനന്ദിച്ചപ്പോൾ പതിവുപോലെ നെഗറ്റീവ് കമന്റുകളുമായി എത്തിയവരും ഉണ്ടായിരുന്നു.
അത്തരമൊരു കമന്റും അതിന് മറ്റൊരാൾ നൽകിയ ലളിതമായ മറുപടിയും ലാൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സാറേ ഇതുപോലെ ഒന്ന് ഇന്ത്യയിൽ ചെയ്യോ? എന്നായിരുന്നു ചോദ്യം. ഇന്ത്യയിൽ ഇങ്ങേർക്ക് മാത്രമല്ല എല്ലാർക്കും ചെയ്യാം, അതിനുള്ള മനസ്സ് വേണം എന്ന് മാത്രം. ഇതായിരുന്നു ഈ കമന്റിന് ലഭിച്ച മാസ് മറുപടി. ഇപ്പോഴും ഒരു ചോക്ലേറ്റ് മേടിച്ചാലും കഴിച്ചിട്ട് ഡസ്റ്റ്ബിന്നിൽ ഇടാതെ വഴിയിൽ ഇടുന്നവർ ഉണ്ട് ഒരാൾ വിചാരിച്ചാൽ ഒന്നും ഇത് മാറില്ലെന്നും കമന്റിൽ പറയുന്നു.
ലാലേട്ടന് രണ്ട് പേപ്പർ പെറുക്കിയിട്ട് വേണമല്ലോ ഫാൻസിനെ ഉണ്ടാക്കാൻ എന്നും ഒരാൾ ചോദിക്കുന്നുണ്ട്. രണ്ടായിരം ലൈക്കുകളാണ് മണിക്കൂറുകൾക്കകം വീഡിയോയ്ക്ക് ലഭിച്ചത്. 16 സെക്കൻഡുകളുളള വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റയിലും മറ്റ് മോഹൻലാൽ ഫാൻസ് പേജുകളിലും വീഡിയോ നിമിഷനേരങ്ങൾക്കുളളിൽ പ്രചരിച്ചു.
കാറിൽ വന്നിറങ്ങിയ മോഹൻലാൽ ഫുട്പാത്തിലേക്ക് കയറാൻ തുടങ്ങവേയാണ് ചില പേപ്പർ കഷ്ണങ്ങൾ കിടക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം കുനിഞ്ഞ് അത് പെറുക്കി എടുക്കുകയായിരുന്നു.
ഇത് ശരിക്കും ഒരു പാഠമാണെന്നും എല്ലായ്പോഴും അദ്ദേഹം ഡൗൺ ടു എർത്ത് ആണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ ഫാൻസിനൊപ്പം നിന്ന് ഒരു ടൗൺ എങ്കിലും വൃത്തിയാക്കട്ടെ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
Discussion about this post