ഇസ്ലാമാബാദ്; വനിതാ ദിനത്തിൽ മാർച്ചിന് അനുമതി നിഷേധിച്ച് പാക് സർക്കാർ. ഈ വരുന്ന മാർച്ച് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്ത്രീകളുടെ ഔറത്ത് മാർച്ചിനാണ് പാക് സർക്കാർ അനുമതി നിഷേധിച്ചത്.
മാർച്ച് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ‘ ‘വിവാദപരമായ’ പ്ലക്കാർഡുകളും ബാനറുകളും ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചിരുന്നു.
വനിതാ ദിനത്തിൽ ഹയാ മാർച്ച് എന്ന് പേരിട്ട് ഇസ്ലാമിസ്റ്റുകൾ റാലി നടത്തി വന്നിരുന്നു. വനിതാ മാർച്ചിനെതിരായി ജമിയത്ത് ഉലമ -ഇസ്ലാം പാക് അംഗങ്ങളാണ് ഹയ മാർച്ച് നടത്തി വന്നിരുന്നത്. ഈ മാർച്ചും ഔറത്ത് മാർച്ചും ഏറ്റുമുട്ടാൻ സാധ്യത ഏറെയുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post