
കാര്യങ്ങള്‍ നമുക്ക് രണ്ടുരീതിയില്‍ പറയാം..!! പറഞ്ഞു പറയാം, അല്ലെങ്കില്‍ പറയാതെ പറയാം..!! ആദ്യത്തെ രീതിയില്‍ പറഞ്ഞാല്‍ കാര്യം നേരെ അങ്ങോട്ട് പറയാം..!! കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാവും..!! അതുകൊണ്ട് തന്നെ പ്രതികരണം മോശമാണ് എങ്കില്‍ അത് അപ്പൊത്തന്നെ അറിയാനും പറ്റും..!! പറയാതെ പറയുമ്പോള്‍ കാര്യം ഒറ്റയടിക്ക് അങ്ങോട്ട് മനസ്സിലാവില്ല..!! മനസ്സിലാവാന്‍ തലയിലകത്ത് സ്വല്പമെന്തെങ്കിലും ഒക്കെ വേണം താനും..!! മനസ്സിലായിക്കഴിഞ്ഞാല്ത്തന്നെ എങ്ങനെ പ്രതികരിക്കണം എന്ന ആശയക്കുഴപ്പമായിരിക്കും..!! ഇന്ത്യയില്‍ ജീവിക്കുന്ന കാര്യമോര്‍ത്ത് പേടിച്ചു നിന്ന അമീര്‍ഖാനെ ആശ്വസിപ്പിക്കാന്‍ വേണ്ടി സംഗീത സംവിധായകന് എ.ആര് റഹ്മാന് പറഞ്ഞ ആശ്വാസവചനങ്ങള്‍ രണ്ടാമത്തെ ജനുസ്സില്‍ത്തന്നെ പെടുത്തണം..!!
ഇന്ത്യയില്‍ ജീവിക്കാനുള്ള ഭാര്യയുടെ പേടിയുടെ കദനകഥ കണ്ണീരോടെ മാധ്യമങ്ങളില്‍ അവതരിപ്പിച്ച ഖാന് രണ്ടാമന് പക്ഷെ ഖാന് ഒന്നാമന് ലഭിച്ച അത്ര കയ്യടി കിട്ടിയില്ല…!! അസഹിഷ്ണുതാബാധയേറ്റ ഖാന് ഒന്നാമന് കിട്ടിയതിന്റെ പകുതിയെങ്കിലും ഫീഡ്ബാക്ക് പ്രതീക്ഷിച്ചായിരിക്കണം ഖാന്രണ്ടാമനും അസഹിഷ്ണുതാഭയം പ്രഖ്യാപിച്ചത്..!! പക്ഷെ പ്രാചീം വന്നില്ല സാക്ഷീം വന്നില്ല ഒരു കുന്തോം വന്നില്ല..!! വന്നതാകട്ടെ സാക്ഷാല്‍ തസ്ലിമ നസ്രിന്..!! ‘ഈ അസഹിഷ്ണുത, അസഹിഷ്ണുത എന്ന് പറയുന്ന സാധനം സത്യത്തില്‍ താന്‍ കണ്ടിട്ടുണ്ടോടോ..??’ എന്ന് മുഖത്തുനോക്കി ചോദിച്ചപ്പോള്‍ ഖാന് രണ്ടാമന്റെ കണ്ഠം വീണ്ടും ഇടറി..!! അപ്പൊ ദേ വരുന്നു ഒവൈസി സാര്‍..!! പണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ തീര്‍ക്കാന്‍ പതിനഞ്ചുമിനുട്ട് ഒന്നു മാറി നിന്ന് തരാമോ എന്ന് പോലീസിനോട് നേരിട്ടു ചോദിച്ച മനുഷ്യനല്ലേ..??!! എന്തെങ്കിലും സഹായം കിട്ടും എന്നുതന്നെ ഖാന് സാഹിബ് വിചാരിച്ചു..!! പക്ഷേ അദ്ദേഹത്തിന്റെ വായില്‍ നിന്നും വിവരദോഷി എന്ന പട്ടം കൂടി കിട്ടിയതോടെ ഖാന്മോന് ഫ്ലാറ്റ്…!! അടുത്തൊന്നും തെരഞ്ഞെടുപ്പുമഹോത്സവം ഇല്ലാഞ്ഞത് കൊണ്ട് മതേതരപൊങ്കാലയുമായി ഖാന് പിന്തുണ നല്കാന് മാധ്യമങ്ങള്‍ക്കും തതാല്പര്യം തോന്നിയില്ല..!! കുറച്ചു മാധ്യമര് നേരെ മൈക്കും കൊണ്ട് പ്രാചിസാക്ഷിമാരുടെ അടുത്തേയ്ക്ക് ചെന്നെങ്കിലും ഒരു നേരത്തേയ്ക്കുള്ള വഹ അവരുടെ വായില്‍ നിന്ന് കിട്ടിയതുമില്ല…!! അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് സാന്ത്വനവുമായി എ.ആര് റഹ്മാന് വരുന്നത്..!! രണ്ടുപേരുടെ കയ്യില്‍ നിന്നും കുത്ത് വാങ്ങിയ ശേഷം വന്ന സാന്ത്വനത്തില്‍ നിന്നും ഖാന് സാഹിബ് ഒത്തിരി പ്രതീക്ഷിച്ചു..!! പക്ഷെ മാന്‍ സാഹിബ് വന്നു നേരെ കെട്ടിപ്പിടിച്ച് ഒറ്റ ആശ്വസിക്കപ്പിക്കല്..!! എന്നിട്ട് ഒരൊറ്റ ഡയലോഗും…!! ‘സാരമില്ലാ ഖാനേ..!! ഞാന്‍ ഒരു സിനിമയ്ക്ക് സംഗീതം കൊടുത്തപ്പോഴും ഇമ്മാതിരി പ്രശ്നം ഉണ്ടായതാ..!! ജ്ജ് പൊരുത്തപ്പെടിന്…!!’ റഹ്മാന് സാഹിബ്ബിന്റെ വാക്ക് കേട്ടപ്പോള്‍ ആദ്യം ഖാന് സാഹിബ്ബ് ഒന്ന് ഉഷാറായതായിരുന്നു…!! പക്ഷെ പിന്നെ അദ്ദേഹം പറയാതെ പറഞ്ഞതിലെ ഇക്കുമത്ത് പിന്നീടല്ലേ മനസ്സിലായത്…??!! റഹ്മാന് സാഹിബ് സംഗീതം കൊടുത്തത് ഒരു ഇറാനിയന്‍ സിനിമയ്ക്ക് ആയിരുന്നു..!! അതിനെതിരെ ‘സഹിഷ്ണുത’ കാണിച്ച് ഫത്വ ഇറക്കിയത് മുംബൈയിലെ ഒരു മുസ്ലിം സംഘടനയും…!! അതിനെ കേറി പിന്തുണച്ചാല്‍ രാജ്യത്ത് അസഹിഷ്ണുതക്കച്ചവടത്തില് ആരും മോശമല്ല എന്ന് സമ്മതിക്കേണ്ടി വരും..!! വിയോജിപ്പ് പറഞ്ഞാല്‍ ‘ഞമ്മടെ ഫത്വേം ഇങ്ങടെ പാക്കിസ്താന് വിസേം’ തമ്മിലുള്ള വ്യത്യാസം നാട്ടുകാരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്ശി ബുദ്ധിമുട്ടും…!! എന്നാലും ന്റെ മാനേ..!! ഈ ഹലാക്കിലെ കൊയപ്പം ണ്ടാക്കാനാണോ യ്യ് കോട്ടും സൂട്ടും ഇട്ടുവന്നു പിന്തുണച്ചത്..??!! ഇനീപ്പോ വേറെ വഴിയില്ല…!! ഭാര്യ പറഞ്ഞത് അങ്ങനെയല്ല, ഞാന്‍ പറഞ്ഞതും അങ്ങനെയല്ല, പക്ഷെ നിങ്ങള്‍ കേട്ടത് അങ്ങനെയായിപ്പോയി എന്ന സിദ്ധാന്തം ഉപയോഗിച്ച് കയിച്ചിലാവുക..!! അസഹിഷ്ണുത എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല എന്നു പറഞ്ഞ് ഒന്നാം ഖാന് നേരത്തെ രക്ഷപ്പെട്ടിട്ടുണ്ട്..! രണ്ടാം ഖാനെ പിന്തുണച്ച് രണ്ടുദിവസം കൂടി ചാനലില്‍ തലകാണിക്കാം എന്ന് വിചാരിച്ച് ആശ്വസിച്ചിരുന്ന മതേതരകണ്ഠക്ഷോഭകരൊക്കെ ഒരുമാതിരി മുത്തയ്യ മുരളീധരന്റെ ഗൂഗ്ലിയ്ക്ക് മുന്നില്‍പ്പെട്ട വാലറ്റക്കാരനെപ്പോലെയായി..!! അടിക്കണോ തടുക്കണോ ഒഴിഞ്ഞുമാറണോ ഓടിരക്ഷപ്പെടണോ എന്നൊന്നും ഒരു തീരുമാനം എടുക്കാന്‍ പറ്റാത്ത അവസ്ഥ..!! സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പന്ത് അസ്ഥാനത്ത് തന്നെ വന്നു കൊള്ളും എന്ന് മാത്രം അറിയാം..!!
ആദ്യത്തെ ഖാന് സ്വാഗതപ്രസംഗം പറഞ്ഞത് സാധ്വി പ്രാചി എന്നൊരു മഹതിയായിരുന്നു..!! സാധ്വി തീരെ സാധു ആയിരുന്നത് കൊണ്ട് ആദ്യത്തെ രീതിയിലുള്ള പറച്ചിലായിരുന്നു..!! ഇവിടെ പറ്റാത്തവര്‍ നേരെ അപ്പുറത്തെ നാട്ടിലേയ്ക്ക് പൊയ്ക്കോ എന്നങ്ങോട്ടു ഒറ്റക്കാച്ച് കാച്ചി..!! വീട്ടില്‍ ടിവി വയ്ക്കുന്ന മുറിയിലിരുന്നു കുട്ടികള്‍ ‘ടിവിയുടെ ശബ്ദം കാരണം പഠിക്കാന്‍ പറ്റുന്നില്ല’ എന്ന് പറയുമ്പോള്‍ ‘നിനക്ക് ഇവിടിരുന്നു പഠിക്കാന്‍ പറ്റണില്ലെങ്കില്‍ അപ്പുറത്തെ മുറിയില്‍ പോയിരുന്നു പഠിക്കെടാ’ എന്ന് നമ്മള് പറയാറില്ലേ…??!! അത്ര സിമ്പിളായി ആണ് പ്രാചിമായും പറഞ്ഞത്..!! പക്ഷെ സിമ്പിളായതുകൊണ്ട് സംഗതി തീ പോലെ പിടിച്ചു..!! ഖാന് ഒന്നാമന്റെ പുറകില്‍ രാജ്യത്തെ മതേതരകക്ഷികളും മാധ്യമങ്ങളും ഒക്കെ കഷ്ടപ്പെട്ട് തിങ്ങിക്കൂടി അണിചേര്‍ന്നു നിന്നു..!! ഇന്ത്യന്‍ പ്രാചി അടിച്ചു കൊടുത്ത പാസ്പോര്‍ട്ടിന് വിസ അടിച്ചു കൊടുത്ത് പ്രാചിയുടെ പാക്കിസ്ഥാന് പതിപ്പായ ഹാഫിസ് സായിദ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു..!! ഷാരുഖ്ഖാന് പോയാല്‍ ഞങ്ങളും പോവേണ്ടിവരുമോ എന്ന പേടി കേരളത്തിലെ അനുഗ്രഹീതനടന്‍ സിദ്ദിഖിനു വരെ ഉണ്ടായതായി മനോരമ പത്രം സാക്ഷ്യം പറഞ്ഞു..!! അങ്ങനെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അവസാനത്തെയാളും വോട്ടുചെയ്ത് ഇറങ്ങും വരെ ഇവിടെയൊരു അസഹിഷ്ണുതാപ്രപഞ്ചം തന്നെയായിരുന്നു..!! പക്ഷെ ആ യജ്ഞം കഴിഞ്ഞപ്പോള്‍ പ്രാചിസാക്ഷി തുടങ്ങിയ സകല പാസ്പോര്‍ട്ട് കമ്പനിക്കാര്‍ക്കും ഹെഡ്ഢാപ്പീസ്സില് നിന്ന് മഞ്ഞക്കാര്‍ഡ് കിട്ടി എന്നാണ് അണിയറ സംസാരം..!! മേലില്‍ ഈ പാസ്പോര്‍ട്ട് കച്ചവടത്തിനിറങ്ങിയാല്‍ ഇരിക്കുന്ന സ്ഥാനത്ത് നിന്നും ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് റിട്ടേണ്‍ വിസ അടിച്ചു തരും എന്നോ മറ്റോ ആണ് വാഗ്ദാനം കിട്ടിയതത്രേ..!! അതുകൊണ്ട് രണ്ടാം ഖാന്റെ ഡയലോഗ് നു മറുഡയലോഗ് അന്വേഷിച്ച് ഈ സവിധങ്ങളില്‍ എത്തിയ ചാനല്മാന് മാര്‍ക്ക് കുറെ സമയവും ചായയും ചെലവായി എന്നല്ലാതെ കാര്യമായി ഒന്നും ലഭിച്ചില്ല..!! ബീഹാറിലെ വെള്ളത്തിന്റെ ചൂട് ശരിക്ക് അറിഞ്ഞ പൂച്ചകളാണ് ഇപ്പോള്‍ ഭരണത്തില്‍..!! ഇനിയും കുറേ വെള്ളം തിളയ്ക്കാനുണ്ടല്ലോ..!!! അതുകൊണ്ട് സൂക്ഷിച്ചു പോകുന്നതാണ് എല്ലാവര്ക്കും നല്ലത്…!!
Discussion about this post