കൊളംബിയ : പറക്കുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. കൊളംബിയൻ വ്യോമസേന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളംബിയയിലെ അപിയായ് എയർബേസിൽ വെച്ചായിരുന്നു സംഭവം.
ടി-27 ട്യൂകാനോ വിമാനങ്ങളുടെ പരിശീലന പറക്കലിനിടെയാണ് ദാരുണമായ അപകടം നടന്നത്. ആകാശത്ത് ഒരേ പാതയിൽ സഞ്ചരിച്ച വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ വിമാനങ്ങൾക്ക് തീപിടിക്കുന്നത് വീഡിയോയിൽ കാണാം.
അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ കുടുംബത്തിന് കൊളംബിയൻ വ്യോമസേന അനുശോചനങ്ങൾ അറിയിച്ചു. ”പൈലറ്റുമാർ മരിക്കാറില്ല, അവർ കൂടുതൽ ഉയരത്തിൽ പറക്കും” വ്യോമസേന ട്വിറ്ററിൽ കുറിച്ചു.
Discussion about this post