ബറേലി: ശിവക്ഷേത്രത്തിനുളളിൽ നിസ്കരിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച മുസ്ലീം യുവതിക്കും രണ്ടാനമ്മയ്ക്കുമെതിരെ പരാതി. യുപിയിലെ ബറേലിയിലുളള കേസർപൂരിലെ ക്ഷേത്രത്തിലായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇവരെ ക്ഷേത്രത്തിനുളളിൽ കടന്ന് നിസ്കരിക്കാൻ പ്രേരിപ്പിച്ച മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാജിന (45), സാബിന (19) എന്നിവരാണ് പിടിയിലായത്. ക്രിമിനൽ ഗൂഡാലോചന, മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ കരുതിക്കൂട്ടിയുളള പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നല്ല ഭാവിക്ക് വേണ്ടി ക്ഷേത്രത്തിൽ നിസ്കരിക്കാൻ മൗലവി ചാമൻ ഷാ ഉപദേശിക്കുകയായിരുന്നു. യുവതി ക്ഷേത്രത്തിനുളളിൽ നിസ്കരിക്കുന്നതിന്റെ വീഡിയോ ഒരാൾ പകർത്തി. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്. മുതിർന്ന സ്ത്രീ ക്ഷേത്ര മുറ്റത്ത് ഇരിക്കുന്നതിന്റെയും യുവതി അകത്ത് തറയിൽ മാറ്റ് വിരിച്ച് നിസ്കരിക്കാനായി നിൽക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്തിനാണ് ക്ഷേത്രത്തിലെത്തി നിസ്കരിക്കുന്നതെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകുന്നില്ല. ഉച്ച കഴിഞ്ഞാണ് ക്ഷേത്രത്തിലെത്തി ഇവർ പൊടുന്നനെ നിസ്കരിക്കാൻ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. വിശ്വാസികൾ ചോദ്യം ചെയ്തെങ്കിലും ഇവർ പിൻമാറിയില്ല. പ്രദേശത്തെ ഒരു പുരാതന ക്ഷേത്രമാണിത്.
Discussion about this post