ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ബിംബം കെട്ടിവാര്ത്തിടത്ത് ജീര്‍ണതയുണ്ടെന്നും പൂജാദികാര്യങ്ങളില്‍ നിഷ്ഠക്കുറവ് വന്നതായും അഷ്ടമംഗല പ്രശ്നത്തില്‍ തെളിഞ്ഞു. ഉപദേവതാ ക്ഷേത്രങ്ങളായ ശാസ്താവ്,ഗണപതി,ഭഗവതി ക്ഷേത്രങ്ങളിലെ ജീര്‍ണ്ണത പരിഹരിക്കണമെന്നും ചോരഭയമുണ്ടെന്നുമാണ് പ്രശ്നത്തില്‍ തെളിഞ്ഞത്.ഗോശാല ആനക്കോട്ട എന്നിവ പരിപാലിക്കുന്നില്ല.ഗണപതിക്കു മുന്നിലെ സരസ്വതി അറ പരിശുദ്ധമായി പരിപാലിക്കണം.ഒരേ പൂജകള്‍ പല സമയക്രമത്തില്‍ നടത്തപ്പെടുന്നതില്‍ അപാകതയുണ്ട്. ഏകീകരിച്ച് ചെയ്യാന്‍ ആചാര്യന്മാര്ക്കും മറ്റും ശിക്ഷണം നല്‍കണമെന്നും ജോത്സ്യന്മാര് പറഞ്ഞു.
ക്ഷേത്രത്തിലെ താന്ത്രിക വൈദിക ആചാര്യ സ്ഥാനങ്ങള്‍ക്ക് കാലംകൊണ്ട് മാറ്റമുണ്ടാകും. എല്ലാ ബ്രാഹ്മണര്‍ക്കും പൂജാധികാരം കിട്ടുന്നതിനെക്കുറിച്ചും പ്രശ്നത്തില്‍ ചിന്തിച്ചു. എല്ലാം പരിവര്‍ത്തന വിധേയമാണ്. വ്യക്തിയോ രാജാവോ അല്ല, കാലമാണ് ഇവ മാറ്റുക. നിലവിലുള്ള ആചാര്യന്മാര് തൃപ്തികരമായി നടത്തുന്നു. എന്നാലും ഈ സമ്പ്രദായം കാലം മാറ്റും. ദേവജ്ഞന്മാരായ മണപ്പുഴ രാമന് നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, ഡോ. ഉദയകുമാര്‍ തൃക്കുന്നപ്പുഴ, പുരുഷോത്തമപ്പണിക്കര്‍, ജയരാജ് പണിക്കര്‍ തുടങ്ങിയവര്‍ അഷ്ടമംഗല പ്രശ്ന ചിന്തയില്‍ പങ്കെടുത്തു. ദേവജ്ഞരെ ക്ഷണിക്കാന്‍ വന്ന സമയം, സ്ഥലം, ദേശം, ശ്വാസം, അവസ്ഥ, പ്രശ്നാക്ഷരം ഇത്യാദികളെ ആസ്പദമാക്കി ഇന്ന് ചിന്തിക്കും.
Discussion about this post