എറണാകുളം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലായിരുന്നു സംഭവം.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. അസറുദ്ദീന്റെ തൊട്ടടുത്ത സീറ്റിൽ ആയിരുന്നു യുവതി ഇരുന്നിരുന്നത്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ ഇയാൾ യാത്രക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു.
ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നിൽ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികർ അസറുദ്ദീനെ തടഞ്ഞുവയ്ക്കുകയായിരുന്നു. കണ്ടക്ടർ അറിയിച്ചത് പ്രകാരം പെരുമ്പാവൂർ പോലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അസറുദ്ദീനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post