ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഒരാളുടെ നിരീക്ഷണപാടവവും ഏകാഗ്രതയും ഒക്കെ അളക്കുന്നതാണ്. ഇത്തരം പല ടെക്നിക്കുകൾ കളിയായും വിനോദമായും ഒക്കെ പഴയ തലമുറയും പിന്തുടർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ഓൺലൈൻ ലോകത്തും ഇത് തരംഗമാണ്.
വലിയ തിരക്കുളള തെരുവിൽ കുടയുമായി പോകുന്ന മനുഷ്യനെ കണ്ടെത്താമോയെന്ന ചോദ്യമാണ് ഇപ്പോൾ ഒപ്റ്റിക്കൽ ഇല്യൂഷൻ അന്വേഷകരെ വട്ടംകറക്കുന്നത്. പാർക്ക് പോലെ തോന്നിപ്പിക്കുന്ന ഒരു തെരുവിൽ ബസും കെട്ടിടങ്ങളും മരങ്ങളുമുണ്ട്. അതിനിടയിൽ കുറെ മനുഷ്യരും. എല്ലാവരും ഓരോ തിരക്കിലാണ് ചിലർ പരസ്പരം വർത്തമാനം പറയുന്നു. ചിലർ റോഡ് മുറിച്ചുകടക്കുന്നു. ചിലർ വേഗത്തിൽ എങ്ങോട്ടോ സഞ്ചരിക്കുന്നു. ഇതെല്ലാം ചിത്രത്തിൽ കാണാം.
എന്നാൽ ഇതിനിടയിൽ കുടയുമായി പോകുന്ന ഒരു മനുഷ്യനെ കണ്ടെത്താമോ എന്നാണ് ചോദ്യം. സൂക്ഷ്മമായി നോക്കിയാൽ അനായാസം കണ്ടെത്താവുന്ന ഉത്തരം പക്ഷെ അധികമാർക്കും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ചിത്രത്തിലെ കളറിംഗ് ആണ് ഉത്തരം കണ്ടെത്താൻ വിഷമിപ്പിക്കുന്ന പ്രധാന ഘടകം.
ഏഴ് സെക്കൻഡുകൾക്കുളളിൽ ഉത്തരം കണ്ടെത്തിയാൽ നിങ്ങളുടെ നിരീക്ഷണപാടവത്തിലും ഏകാഗ്രതയിലും അഭിമാനിക്കാം. കണ്ടെത്താൻ വൈകിയാൽ നിങ്ങളുടെ നിരീക്ഷണപാടവം ശരാശരി മാത്രമാണെന്ന് സമ്മതിക്കേണ്ടി വരും.
കുടയുമായി പോകുന്ന മനുഷ്യൻ താഴെ ചിത്രത്തിൽ
Discussion about this post