വാഷിംഗ്ടൺ; അരക്കെട്ടിന്റെ ഭംഗി വർദ്ധിപ്പിക്കാനായി വാരിയെല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്.14 ലക്ഷം രൂപചിലവിട്ട് ആറ് വാരിയെല്ലുകളാണ് ഇവർ നീക്കം ചെയ്തത്.രണ്ട് വശത്ത് നിന്നും മൂന്ന് വീതം എല്ലുകളാണ് നീക്കം ചെയ്തത്.
പുറത്തെടുത്ത വാരിയെല്ലുകൾ ഇനി കിരീടം ഉണ്ടാക്കാനായി ഉപയോഗിക്കുമെന്ന് അവർ വ്യക്തമാക്കി. ശസ്ത്രക്രിയ വിവരം ഇവർ സോഷ്യൽമീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്.
വാരിയെല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന കിരീടം തന്റെ ഉറ്റസുഹൃത്തിന് നൽകാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ഡോക്ടർ അറിയിച്ചു. വേദനയുണ്ടെങ്കിലും സുഖം പ്രാപിച്ച് വരുന്നുവെന്ന് എമിലി പറഞ്ഞു.
നീക്കം ചെയ്ത വാരിയെല്ലുകളുടെ ചിത്രങ്ങളും എമിലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. എമിലിയുടെ ഈ അസാധാരണ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ സമ്മിശ്രമായ കമന്റുകളാണ് ലഭിക്കുന്നത്. ‘എന്റെ ശരീരം, എന്റെ പണം, എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും’ എന്നായിരുന്നു എമിലിയുടെ മറുപടി.
Discussion about this post