വിഷമുള്ള ജിവി എന്നതിന് ഒരേയൊരു ഉത്തരം പാമ്പിന്റെ പേര് എന്നാണ് മിക്കവരും പറയുന്നത്. ഇനി ജന്തുക്കളുടെ പേര് ചോദിക്കുകയാണെങ്കിൽ ചിലന്തി എങ്ങാനും ആയിരിക്കും പറയുക . എന്നാൽ അങ്ങനെയല്ല അതിന്റെ ഉത്തരം . ലോകത്തിൽ ഏറ്റവുമധികം വിഷമുള്ളത് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ബോക്സ് ജെല്ലി ഫിഷിനാണ്.
ബോക്സ് ജെല്ലി ഫിഷിന് വളരെ വലുപ്പമുണ്ട്. മാത്രമല്ല, വളരെ നീളം കൂടിയ സ്പർശിനികളും ഉണ്ട്. ഇതുപയോഗിച്ച് ഒരു തവണ പിടികൂടിയാൽ ശക്തിയായ വിഷം എതിരാളികളുടെ ഉള്ളിലെത്തും. വിഷം ചെന്ന് അതികഠിനമായ വേദന , പക്ഷാഘാതം ഹൃദയസ്തംഭനം , ഷോക്ക് എന്നിവയുണ്ടാകാം. ഇവ മിനിട്ടുക്കൾകം ജീവന് അപകടം വരുത്തും. ഒറ്റത്തവണ 60 പേരെ വരെ കൊല്ലാൻ ഇവയ്ക്ക് കഴിയും എന്നാണ് പറയുന്നത്. നെമാറ്റോസിസ്റ്റ്‌സ് എന്ന മൃദുലഭാഗങ്ങൾ ഇവയുടെ സ്പർശനിയിലുണ്ട് ഇതാണ് അപകടകാരണം .
ഇവയ്ക്ക് പരമാവധി മൂന്ന് മാസം വരെയാണ് ഇവയുടെ ജീവിതകാലം. 88 ദിവസം വരെ കടലിൽ ജീവിച്ച ജെല്ലി ഫിഷുകളുമുണ്ട്.
Discussion about this post