ഒരു ജോലിയും ചെയ്യാതെ പണം കിട്ടിയാലോ. അത്തരത്തിലൊരു ജോലിയുണ്ട്. ജപ്പാന്‍കാരനായ 41 കാരന്‍ ഷോജി മൊറിമോട്ടോയുടെ ജോലി ഇങ്ങനെയാണ് 2018ലാണ് ഷോജി മൊറിമോട്ടോയെ ജോലി ചെയ്ത കമ്പനിയില്‍ നിന്ന് പുറത്താക്കുകന്നത്. കമ്പനിക്ക് അദ്ദേഹത്തെക്കൊണ്ട് ഒരു പ്രയോജനമില്ലെന്ന് പറഞ്ഞായിരുന്നു പുറത്താക്കല്‍. പക്ഷേ ഷോജിക്ക് അതൊരു പുത്തന്‍ ചുവടുവെപ്പായിരുന്നു. അദ്ദേഹം ഏകാന്തതയെ തന്റെ ജോലിയാക്കി. എങ്ങനെയെന്നല്ലേ
ഏകാന്തതയാണ് ഒരു മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്ന കാര്യം. അതില്‍നിന്ന് മുക്തിനേടാനും നിങ്ങളെ കേള്‍ക്കാനും ഒരാള്‍ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അത് തന്നെയാണ് മൊറിമോട്ടോയുടെ ജോലി. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ മോറിമോട്ടോയെ വാടകയ്ക്കെടുക്കും.
ഷോജോ അവര്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും. അവരോടൊപ്പം സമയം ചെലവഴിക്കും. ഇതിന് പ്രതിഫലമായി അവരവന് പണം കൊടുക്കുകയും ചെയ്യും. ഒരുമാസം 80,000 ഡോളര്‍ അതായത് 66 ലക്ഷം രൂപയോളമാണ് ഇയാള്‍ സമ്പാദിക്കുന്നത്.
Discussion about this post