തിരുവനന്തപുരം: വിലക്കയറ്റവും വർദ്ധിച്ച ജീവിത ചിലവുകളും വരിഞ്ഞു മുറുക്കിയ മലയാളിക്ക് മേൽ കനത്ത പ്രഹരമായി വൈദ്യുതി നിരക്ക് വർദ്ധന കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും.
വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ അടുത്ത പ്രഹരമായി വെള്ളക്കരവും കൂട്ടാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് വിവരം. 2024 ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധന ഉണ്ടാകും എന്നാണ് സൂചന. നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും.
അതേസമയം, നിരക്ക് വർദ്ധനകളെ ന്യായീകരിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത് വന്നു. എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർദ്ധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ജനങ്ങൾ ഇതിനായി തയ്യാറവണമെന്നുമാണ് മന്ത്രി പറഞ്ഞത്.
Discussion about this post