തിരുവനന്തപുരം: തന്റെ ആത്മകഥയായ “നിലാവ് കുടിച്ച സിംഹങ്ങൾ “പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതായി ഐഎസ്ആർഒ മേധാവി സോമനാഥ് അറിയിച്ചു. പുസ്തകം വിവാദമായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താൻ ഐഎസ്ആർഒ ചെയർമാൻ ആകുന്നതു മുൻ മേധാവിയായ കെ ശിവൻ തടയാൻ ശ്രമിച്ചതായി ആത്മകഥയിൽ അദ്ദേഹം വിമർശിച്ചിരുന്നു.
കൂടാതെ ചന്ദ്രയാൻ-2 ദൗത്യ പരാജയത്തെക്കുറച്ചും, ബന്ധപ്പെട്ട
വ്യക്തതയില്ലായ്മയും തന്റെ പുസ്തകത്തിൽ പരാമർശിച്ചതായി അദ്ദേഹം സമ്മതിച്ചു.
ഒരു സ്ഥാപനത്തിൽ ഉന്നത പദവിയിലെത്താനുള്ള യാത്രയിൽ ഓരോ വ്യക്തിയും ചില വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം പിടിഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
“2018 -ൽ ചെയർമാനായിരുന്ന എസ്. കിരൺ കുമാറിനു ശേഷം വകുപ്പ് മേധാവി തിരഞ്ഞെടുപ്പിൽ പട്ടികയിൽ കെ ശിവനോടൊപ്പം തന്റെ പേരും ഉണ്ടായിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും വി.എസ്.എസ്.സി ഡയറക്ടർ സ്ഥാനത്തു അദ്ദേഹം തുടരുകയും ചെയ്തു. ആറു മാസത്തിനു ശേഷം മുൻ ഡയറക്ടർ ബി എൻ സുരേഷ് ഇടപെട്ടതിനു ശേഷമാണു തനിക്കു ന്യായമായി ലഭിക്കേണ്ടിയിരുന്ന വി.എസ്.എസ്.സി ഡയറക്ടർ തസ്തിക ലഭിച്ചതെന്ന്” അദ്ദേഹം പറയുന്നു.
Discussion about this post