പത്തനംതിട്ട: റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയിലുള്ള നടുവത്ത് കാവ് ഭാഗത്താണ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞട്ടില്ല.
മൃതദേഹത്തിന്റെ സമീപത്ത് കന്നാസ്, തീപ്പെട്ടി ,ടോര്‍ച്ച് എന്നിവയും കണ്ടെത്തി. പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പ്രദേശവാസിയായ ലോട്ടറി കച്ചവടക്കാരന് ഗോപിയാണ് മരിച്ചതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും, അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post