രാമേശ്വരം: കാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര മഠങ്ങളിൽ പ്രധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ് ഗുരു ശ്രീശ്രീ 1008 ഡോക്ടർ ചന്ദ്രശേഖര ശിവാചാര്യ മഹാസ്വാമിജിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിൻ്റെ ഉത്ഘാടനം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി നിർമലാ സീതാരാമൻ നിർവഹിച്ചു.
വിവിധ വിശ്വപീഠങ്ങളായ ഉജ്ജയിനി പീഠാധിപതിയും ശ്രീശൈല പീഠാധിപതിയും വിവിധ മഠങ്ങളിലെ ശിവാചാര്യന്മാരും മഠാധിപതികളും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ കാശി ജംഗമവാഡി മഠത്തിന്റെ ഉപമഠമായ ശാസ്താംകോട്ടയിലെ ഭരണിക്കാവിൽ സ്ഥിതി ചെയ്യുന്ന കേരള വീരശൈവ മഠത്തിന്റെ പ്രതിനിധികളായ സുജിന്ത് ആർ പിള്ള, കൃഷ്ണ രാജ് ആർ പിള്ള എസ് ഗിരീഷ് കുമാർ, രാജേഷ് പി ജെ എന്നിവർ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ പീഠാധിപതികൾ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. കാശി ജഗദ്ഗുരു കേരളത്തിൽ ആരംഭിക്കുന്ന പ്രോജക്ടുകളുടെ പുതിയ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു.
Discussion about this post