മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, അധ്യക്ഷന്‍ അമിത്ഷായും കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയ്ക്ക് പറ്റിയ പണി കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തന്നെയാണെന്ന് പരിഹസിച്ചുകൊണ്ട് ബിജെപി. രാഷ്ട്രീയം വിട്ട് മുഴുനീള വരപ്പുമായി നടക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ബിജെപി വ്യക്തമാക്കി. ഡല്‍ഹി തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട ബിജെപിയെ ഗോപുരം തകര്‍ന്ന അവസ്ഥയില്‍ പരിഹസിച്ചുകൊണ്ടുള്ള രാജ് താക്കറെയുടെ കാര്‍ട്ടൂണാണ് ചൊടിപ്പിച്ചത്.
മോദിയേയും പാര്‍ട്ടി അമിത്ഷായേയും അമേരിക്കയിലെ ഇരട്ട ഗോപുരങ്ങളായും അവ ആംആദ്മി തലവന്‍ കെജ്രിവാള് വിമാനമായി വന്നു തകര്‍ക്കുന്നതിന്റെയും കാര്‍ട്ടൂണാണ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ തോല്‍വിയില്‍ ശിവസേന വന്‍ വിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു കാര്‍ട്ടൂണും എത്തിയത്. സിഎന്‍എന്‍ വഴി ഈ ദൃശ്യം കാണുന്ന രീതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയപ്പോള്‍ തന്നെ ഏറെ ശ്രദ്ധ നേടുകയും വിവാദം ഉണ്ടാക്കുകയും ചെയ്തു. ഒരു പാര്‍ട്ടിക്ക് വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ കാര്‍ട്ടൂണ്‍ വരയ്ക്കേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്നാല്‍ ഒരു പാര്‍ട്ടി എങ്ങിനെ നടത്തണമെന്ന് നല്ല വിവരമുള്ളയാളാണ് രാജ താക്കറെയെന്നും അതിന് ആരുടേയും ഉപദേശം ആവശ്യമില്ലെന്നുമായിരുന്നു എംഎന്‍എസിന്റെ പ്രതികരണം.
Discussion about this post