ന്യൂഡൽഹി: പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ ശ്രീ. മേജർ രവി ബി ജെ പി അംഗത്വമെടുത്തു. ബി ജെ പി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മേജർ രവിയും പ്രമുഖ കോൺഗ്രസ് നേതാവ് സി രഘുനാഥും ബി ജെ പി യിൽ ചേർന്നത് അറിയിച്ചത്. രാജ്യസ്നേഹ പ്രചോദിതമായ നിരവധി പ്രതികരണങ്ങളിലൂടെ മലയാള സാമൂഹിക സാംസ്കാരിക വേദിയിൽ നിറ സാന്നിധ്യമാണ് മേജർ രവി. രാജ്യത്തിൻറെ അഖണ്ഡതയെയും സനാതന ധർമ്മത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴും കമ്മ്യൂണിസ്റ്റ് പൊതുബോധത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി കൊണ്ട് ചാനൽ ചർച്ചകളിലടക്കം സജീവമാണ് അദ്ദേഹം
” കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ ശ്രീ. സി. രഘുനാഥും ബി. ജെ. പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ശ്രീ. ജെ. പി നദ്ദയെ സന്ദർശിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവും. ഇരുവർക്കും ശ്രീ. ജെ. പി നദ്ദ ആശംസകൾ നേർന്നു. മേജർ രവി നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സി. രഘുനാഥ് കോണഗ്രസ്സിന്റെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് ശ്രീ. പിണറായി വിജയനെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥിയായിരുന്നു.” കെ സുരേന്ദ്രൻ പറഞ്ഞു
അതെ സമയം രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാകാൻ ബി ജെ പി യിൽ ചേരാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ട് എന്ന് മേജർ രവി പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ബി ജെ പി ദേശീയ പ്രസിഡന്റ ജെ പി നദ്ദയ്ക്കും, സംസ്ഥാന പ്രെസിഡന്റ് കെ സുരേന്ദ്രനും മേജർ രവി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി പറഞ്ഞു
അടുത്ത കാലത്തായി കേരളത്തിൽ നിന്നും പ്രശസ്തരായ അനവധി പേരാണ് ബി ജെ പി യിലേക്ക് ചേരുന്നത്. ഇടത് വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കണ്ടു മടുത്ത പൊതുജനത്തിന് കേരളത്തിന്റെയും രഷ്ട്രത്തിന്റെയും പുരോഗതിക്ക് ബി ജെ പി യല്ലാതെ മറ്റൊരു ബദൽ ഇല്ല എന്ന് വ്യക്തമായിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇത്. ഇ ശ്രീധരൻ, ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി തുടങ്ങിയ പ്രശസ്തരുടെ നിരയിൽ ഏറ്റവും ഒടുവിലായിട്ടാണ് ശ്രീ മേജർ രവിയുടെയും, സി രഘുനാഥിന്റെയും രംഗപ്രവേശം.
Discussion about this post