ന്യൂഡൽഹി: കടൽക്കൊള്ളക്കാർക്ക് മേൽ വീണ്ടും പ്രഹരവുമായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര.
അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 17 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.
കപ്പലിൽ നിന്ന് സഹായ അഭ്യർത്ഥന നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. തടങ്കലിലായതിന് പിന്നാലെ ഐഎൻഎസ് സുമിത്രയിൽ നിന്നുള്ള ധ്രുവ് ഹെലികോപ്ടറുകൾ കടൽക്കൊള്ളക്കാർക്ക് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പൽ വളഞ്ഞ ഇന്ത്യൻ നാവികസേന കൊള്ളക്കാരെ നിരായുധീകരിച്ചിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യം നടത്തിയത്.
Discussion about this post