പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ഇ ഡി ചോദ്യം ചെയ്യലിനായി രാഷ്ട്രീയ ജനതാദൾ മേധാവിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി.
2004 മുതൽ 2009 നിലനിന്നിരുന്ന യു പി എ ഒന്നാം സർക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെയാണ് അഴിമതി നടന്നത്. ലാലു പ്രസാദ് യാദവിനെ കൂടാതെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ഈ കേസിന്റെ ഭാഗമായി ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെയും രണ്ട് പെൺമക്കളെയും ഇന്നലെ ഡൽഹി കോടതി അന്വേഷണ വിധേയമായി വിളിപ്പിച്ചിരുന്നു. നിലവിൽ സി ബി ഐ അടക്കം അന്വേഷിക്കുന്ന കേസിൽ ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും ജാമ്യത്തിലാണുള്ളത്.
സി ബി ഐ റിപ്പോർട്ട് പ്രകാരം 2004 -2009 കാലഘട്ടത്തിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് റെയിൽവേയിലെ വിവിധ ജോലികൾക്ക് പകരമായി ഉദ്യോഗാർഥികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ കൈവശത്തു നിന്നും ഭൂമി തന്റെയും തന്റെ ബന്ധുക്കളുടെയും പേരിലേക്ക് കൈമാറ്റം ചെയ്യിപ്പിച്ചിരുന്നു.
പാട്ന നിവാസികളായ വ്യത്യസ്ത ഉദ്യോഗാർത്ഥികളോ അവരുടെ ബന്ധുക്കളോ ലാലുപ്രസാദ് യാദവിന് റെയ്ൽവേയിലുള്ള ജോലിക്ക് പകരം ഭൂമി വിറ്റതായാണ് സി ബി ഐ യുടെ പ്രഥമാന്വേഷ റിപ്പോർട്ടിൽ ഉള്ളത്
സിബിഐ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസിൽ തെളിവുകൾ കണ്ടെത്തിയതിന് ശേഷമാണ് സി ബി ഐ എഫ്ഐആർ ഫയൽ ചെയ്തത്
ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിന് ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങൾ ഭൂമി കൈമാറിയപ്പോൾ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ച ഏഴ് സംഭവങ്ങൾ സിബിഐ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് തുടക്കമിട്ടത്.
അതേസമയം പാർട്ടി ദേശീയ അധ്യക്ഷനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി ആർജെഡി പ്രവർത്തകർ ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു .
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നത് തടയാനാണ് കേന്ദ്രസർക്കാർ തങ്ങളുടെ നേതാവിനെ പീഡിപ്പിക്കുന്നതെന്ന് ആർജെഡി പ്രവർത്തകൻ പറഞ്ഞു.
അതെ സമയം എല്ലാം രാജ്യത്തിൻ്റെ മുന്നിലാണ് നടക്കുന്നതെന്നും , രാജ്യത്തെ ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട് എന്നും ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിൽ മിസ ഭാരതിയും പ്രതിയാണ്
Discussion about this post