ന്യൂഡൽഹി: ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്ന ്കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ.ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയർത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി അടുത്ത അഞ്ചുവർഷം അഭൂതപൂർവ്വമായ വികസനത്തിന്റെ വർഷങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലും വികസനം എത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു
അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി 2047 ൽ വികസിതഭാരതം ലക്ഷ്യമാണെന്ന് ആവർത്തിച്ചു. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നൽകിയെന്ന് ചൂണ്ടിക്കാട്ടി.
Discussion about this post