ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിൽ യുവതയുടെ പങ്ക് വലുതാണെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. യുവത തലമുറയെ ശാക്തീകരിച്ചെങ്കിൽ മാത്രമേ രാജ്യവും ശക്തിയാർജ്ജിക്കുകയുള്ളൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ബജറ്റ് അവതരണത്തിന്റെ ആമുഖത്തിലായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പരാമർശം.
സ്കിൽ ഇന്ത്യ മിഷന് കീഴിൽ 1.4 കോടി യുവതീ- യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 54 ലക്ഷം പേർക്ക് വീണ്ടും പരിശീലനം നൽകി. പുതിയ മൂവായിരം ഐടിഐകൾ ആരംഭിച്ചു. ഏഴ് ഐഐടി, 16 ഐഐഐടി, ഏഴ് ഐഐഎം, 15 എഐഐഎംഎസ്, 390 സർവ്വകലാശാലകൾ എന്നിവ രൂപീകരിച്ചുവെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
പാവങ്ങൾ, സ്ത്രീകൾ, യുവതീ യുവാക്കൾ, അന്നദാതാക്കൾ എന്നിവരാണ് രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകൾ. അതിനാൽ ഇവരെ ശക്തരാക്കണം. അതിനായി നിരവധി പദ്ധതികളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പിഎം കിസാൻ സമ്മാൻ യോജന വഴി 11.8 കോടി കർഷകർക്ക് സഹായം നൽകി. പിഎം ഫസൽ യോജന വഴി നാല് കോടി കർഷകർക്ക് സഹായം നൽകിയെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
Discussion about this post