എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഐസക്കിന്റെ ഹർജി നാളെ വീണ്ടുംഹൈക്കോടതി പരിഗണിക്കും. ഇഡി സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോതി ഇക്കാര്യം വ്യക്തമാക്കിയത്.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടീസ് അയച്ചിരുന്നു. നാളെ രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരകാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ, ഇഡി സമൻസ് നിയമവിരുദ്ധമാണെന്ന് കോടതിയിൽ ഐസ്ക് ചൂണ്ടിക്കാട്ടുകയായിരുന്നു.
താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണ് എന്ന് തോമസ് ഐസക് കോടതിയിൽ വ്യക്തമാക്കി. തന്നെ മാത്രം ലക്ഷ്യം വെച്ചാണ് ഇഡി മുന്നോട്ട് പോവുന്നത് എന്നും വേറെ ആരെയും ഇഡി സമൻസ് കൊടുത്ത് വിളിച്ച് വരുത്തുന്നതായി തോന്നുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് എതിരെ തെളിവ് കണ്ടെത്താൻ് ഇഡിക്ക് സാധിച്ചിട്ടില്ല. എന്തിനാണ് സമൻസ് എന്നും പോലും ഇതിൽ വ്യക്തമാക്കുന്നില്ല എന്നും ഐസക് കൂട്ടിച്ചേർത്തു.
ഹർജി അമെൻഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തു കോടതി അത് അംഗീകരിച്ചു. തോമസ് ഐസക്കിന്റെ ഹർജി നാളെ വീണ്ടും പരിഗണിക്കും. കിഫ്ബിയുടെ ഹർജി വെളളിയാഴ്ചത്തേക്ക് മാറ്റി.
Discussion about this post