ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായുള്ള അതിർത്തി സംഘർഷങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടണം എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അടിയന്തിര പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, അയൽക്കാർ തമ്മിലുള്ള സൗഹാർദ്ദ പൂർണ്ണമായ അന്തരീക്ഷം നിലവിൽ വരുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നി പറഞ്ഞത്.
“നമ്മുടെ അതിർത്തിയിലെ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എൻ്റെ വിശ്വാസം, അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം നമുക്ക് നികത്താനാകും ,” മോദി പറഞ്ഞു.
നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ നമ്മുടെ അതിർത്തികളിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം മുഴുവൻ മേഖലയ്ക്കും ലോകത്തിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
Discussion about this post