ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളിൽ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. വഖബ് ബോർഡിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിൽ ഇഡി വീണ്ടും അപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഇഡി കോടതിയിൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി വരുന്ന 18ലേക്ക് മാറ്റി.
ഓഖ്ല എംഎൽഎയായ അമാനത്തുള്ള ഖാൻ കൂട്ടാളികളായ സീഷാൻ ഹൈദർ, ദൗദ് നാസിർ, ജാവേദ് ഇമാം സിദ്ദിഖി എന്നിവർക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇഡി നാല് പേർക്കും സമൻസ് അയച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. കേന്ദ്ര എജൻസികളുെട സമൻസുകൾ അവഗണിക്കുന്നതിന് വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടും ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമാനത്തുള്ളയോട് ഈ മാസം 20ന് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post