തൃശ്ശൂർ :സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. പത്ത് ദിവസം മുൻപാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശവുമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്
പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയാണ്. ഏപ്രിൽ 2 ന് ഒരു കോടി രൂപ അക്കൗണ്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അക്കൗണ്ടിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പരിശോധിച്ചത് എന്നാണ് വിവരം. കൂടാതെ 98 ൽ ഉള്ള അക്കൗണ്ടിനെ കുറിച്ച് എന്തുകൊണ്ട് റിട്ടേണിൽ പരാമർശിച്ചില്ല എന്നും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നൽകി.
Discussion about this post