മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. വിമാനങ്ങൾ നെടുമ്പാശ്ശേരി, കണ്ണൂർ, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിൽ എത്തും.
രാവിലെ മുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കനത്ത മഴയും മൂടൽ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് നഗരത്തിൽ ശക്തമായ മഴ ലഭിച്ചു. ഇതേ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നാദാപുരം മേഖലയിൽ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം ആണ് ഉണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മൂടൽ മഞ്ഞാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. ഇത് വിമാനങ്ങൾ ഇറങ്ങാൻ പ്രയാസം സൃഷ്ടിച്ചു. ഇതോടെയാണ് വിമാനങ്ങൾ വഴി തിരിച്ച് വിടാൻ കാരണം ആയത്. നാല് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ചുവിട്ടത്
ദുബൈ,ദമാം എന്നിവിടങ്ങളിൽ നിന്ന് വന്ന വിമാനങ്ങൾ കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായപ്പോൾ വിമാനങ്ങളെല്ലാം കരിപ്പൂരിൽ തിരിച്ചെത്തി.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ വൈകുകയാണ്. ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ആണ് വൈകുന്നത്.
Discussion about this post