കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ കമ്മീഷന് മുന്നില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഒരു കോടി 90 പത്തു ലക്ഷം രൂപ കൈമാറിയെന്ന് സരിത മൊഴി നല്കി. ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തോമസ് കുരുവിളക്ക് ആദ്യഘട്ടത്തില്‍ ഒരു കോടി പത്ത ലക്ഷം രൂപ കൈമാറി. പിന്നീട് താന്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് തോമസ് കുരുവിള വഴി എണ്‍പത് ലക്ഷം രൂപയും കൈമാറി. ഇക്കാര്യം ജിക്കുമോനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
മന്ത്രി ആര്യാടന് മുഹമ്മദിന് നാല്പത് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും മുഖ്യമന്ത്രിയ്ക്ക് ഏഴ് കോടി രൂപ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജിക്കുമോന് ആവശ്യപ്പെട്ടുവെന്നും സരിത മൊഴി നല്കി.
സോളാര്‍ പദ്ധതിയ്ക്കായി എല്ലാ സഹായവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തുവെന്ന് സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി. 2011 ജൂണില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അപ്പോയ്മെന്റ് ശരിയാക്കി തന്നത് ഗണേഷ് കുമാറിന്റെ പി.എയാണ്. പിന്നീടും പലതവണ കണ്ടു. ഏഴ് കോടി രൂപ മുഖ്യമന്ത്രിയ്ക്ക് നല്‍കേണ്ടി വരുമെന്ന് ജിക്കുമോന് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെത്തി തോമസ് കുരുവിളയെ കാണാനാണ് ജിക്കുമോന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ഡല്‍ഹി വിജ്ഞാന് ഭവനില്‍ വച്ച് കണ്ടിരുന്നു. അവിടെ വച്ച് കണ്ടപ്പോള്‍ കാര്യങ്ങള്‍ എന്തായി എന്ന് മുഖ്യമന്ത്രി ചോദിക്കുകയും, പറഞ്ഞ പ്രകാരം പണം ശരിയായിട്ടുണ്ടെന്നും അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് സരിത പറയുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തുക തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വച്ച് കൈമാറി. ചാന്ദ്നി ചൈക്കില് കാറില്‍ വച്ചാണ് പണം കൈമാറിയത്. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ഇവിടെ വച്ച് നല്‍കിയത്. പിന്നീട് താന്‍ അറസ്റ്റിലാവുന്നതിന് മുമ്പ് എ്#പത് ലക്ഷം രൂപയും നല്‍കിയെന്നും സരിത പറഞ്ഞു.
ജിക്കുമോന്റെ ഫോണ്‍ നമ്പറില്‍ വിളിക്കാന്‍ മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. പലതവണ മുഖ്യമന്ത്രിയുമായി നേരിട്ടും അല്ലാതെയും സംസാരിച്ചിരുന്നു.
മന്ത്രി ആര്യാടന് മുഹമ്മദി്ന നാല്പത് ലക്ഷം രൂപ നല്‍കിയിരുന്നു. രണ്ട് തവണയായാണ് തുക നല്‍കിയത്. ആദ്യം കത്ത് ലക്ഷവും പിന്നീട് 15 ലക്ഷവും നല്കി, രണ്ട് കോടി രൂപ ആര്യാടന് കൈക്കൂലിയായി ആവശ്യപ്പെട്ടു. സോളാര്‍ പദ്ധതിയ്ക്കായാണ് ഈ തുക നല്‍കിയത്. മന്ത്രിയുടെ പിഎയ്ക്ക് മന്ത്രിയുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. കല്ലട ഡാം സന്ദര്‍ശിച്ചത് ആര്യാടന് മുഹമ്മദിന്റെ സഹായത്തോടെയാണെന്നും സരിത മൊഴി നല്കി. ജയിലില്‍ നിന്ന് തിരിച്ച് വന്ന ശേഷം പണം തിരികെ ചോദിച്ചുവെങ്കിലും നല്‍കിയില്ലെന്നും സരിത മൊഴി നല്കി.
2011 ജൂണില്‍ ടീം സോളറിന്റെ നിവദേനവുമായി താന്‍ മുഖ്യമന്ത്രിയെ കണ്ടു. നിവേദനം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആര്യാടന് ഫോണില്‍ നിര്‍ദേശം നല്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു താന്‍ ആര്യാടനെ കണ്ടത്.
ആര്യാടന്റെ പി.എ ആയ കേശവന് മന്ത്രിക്ക് പണം നല്കിയാല് കാര്യം നടക്കുമെന്ന് പറഞ്ഞ് തന്നോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പിന്നീട് താന്‍ 40 ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയെന്നും സരിത പറഞ്ഞു.
.
Discussion about this post